വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് തലയോലപ്പറമ്പ് പോലീസ് പ്രതിയെ പിടികൂടുന്നത്. ആളൂർ പോലിസ് നൽകിയ സൂചനയുടെ അടിസ്ഥാനത്തിലും ആണ് ഇടുക്കി , ആയിരം ഏക്കർ, ചാക്യാങ്കൽ വീട്ടിൽ പത്മനാഭനെ ( 64 വയസ്സ്) തലയോലപറമ്പ് പോലിസ് അറസ്റ്റ് ചെയ്തത്. പത്മനാഭൻ കുന്നംകുളം, കൊടുങ്ങല്ലൂർ, മാള പോലിസ് സ്റ്റേഷനുകളിലടക്കം നിരവധി മോഷണകേസുകളിൽ പ്രതിയാണ്.
കല്ലേറ്റുംകര ഉണ്ണിമിശിഹ പള്ളിയിലെ മോഷണം: പ്രതി പത്മനാഭനെ കോട്ടയം തലയോലപറമ്പ് പോലിസ് അറസ്റ്റ് ചെയ്തു
