Channel 17

live

channel17 live

കളം നിറഞ്ഞ് ബെന്നി ബഹനാൻ : വാഹന പ്രചാരണത്തിന് ഗംഭീര തുടക്കം

കുറുപ്പുംപടി : ചാലക്കുടി പാർലമെന്റ് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹനാന്റെ വാഹന പ്രചാരണ യാത്രയ്ക്ക് ഇന്നലെ തുടക്കമായി. യാത്രയുടെ ഔപചാരിക ഉദ്ഘാടനം മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ കുറുപ്പുംപടി ബ്ലോക്കിലെ തുരുത്തിയിൽ ഉദ്ഘാടനം ചെയ്തു. കോൺഗ്രസിന്റെ എംഎൽഎമാർ, മുതിർന്ന നേതാക്കൾ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.തുരുത്തി, അകനാട്, കൊമ്പനാട്, വേങ്ങൂർ, പയ്യാൽ, പനച്ചിയം, ഓടയ്ക്കാലി, നെല്ലിമോളം, കീഴില്ലം, വലയൻചിറങ്ങര, പുല്ലുവഴി തുടങ്ങിയ ഇടങ്ങളിലാണ് സ്ഥാനാർത്ഥി ഇന്നലെ പര്യടനം നടത്തിയത്.ഇന്ന് ചാലക്കുടി മണ്ഡലത്തിലെ കാടുകുറ്റി, കൊരട്ടി, കൊടകര എന്നിവിടങ്ങളിലൂടെയാണ് സ്ഥാനാർഥിയുടെ പര്യടനം.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!