Channel 17

live

channel17 live

കളം നിറഞ്ഞ് മങ്കമാർ; ശ്രദ്ധേയമായി മെഗാ തിരുവാതിര

ദശപുഷ്പം ചൂടി ലാസ്യ രസത്തിൽ അണി നിരന്ന് മങ്കമാർ. ഗുരുവായൂർ മണ്ഡലം നവകേരള സദസ്സ് പ്രചരണത്തിന്റെ ഭാഗമായി ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ അരങ്ങേറിയ മെഗാ തിരുവാതിര ഗുരുവായൂരിന്റെ ഹൃദയം കവർന്നു. മെഗാ തിരുവാതിര ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.

“വിഫലം തേ വൈരസേനെ” എന്ന മനോഹരഗാനത്തിൽ അംഗനമാരുടെ ലളിതമാർന്ന ചുവടു ലയിച്ചപ്പോൾ മെഗാ തിരുവാതിര കാണികൾക്കും നവ്യാനുഭവമായി.
ചാവക്കാട് നഗരസഭ സ്ഥിരം സമിതി അധ്യക്ഷർ, കൗൺസിലർമാർ, ഹരിതകർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയ എഴുന്നൂറിലധികം പേർ തിരുവാതിരക്കളിയുടെ ഭാഗമായി.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!