Channel 17

live

channel17 live

കളക്ടറേറ്റിലെ ഔഷധ ഉദ്യാനം ശുചീകരിച്ചു

ക്ലീന്‍ ആന്റ് ഗ്രീന്‍ കളക്ടറേറ്റ് സംരംഭത്തിന്റെ ഭാഗമായി കളക്ടറേറ്റിലെ ഔഷധ സസ്യ ഉദ്യാനം ശുചീകരിച്ചു. എഡിഎം ടി. മുരളി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ഔഷധ സസ്യ ഉദ്യാനം സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

ദേശീയ സമ്പാദ്യ പദ്ധതി തൃശ്ശൂര്‍ ജില്ലാ ഓഫീസിലെ ഏജന്റ്മാരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു, ഹുസൂര്‍ ശിരസ്തദാര്‍ പ്രാണ്‍സിംഗ്, എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ വിനോദ്കുമാര്‍, തൃശ്ശൂര്‍ ഔഷധി പഞ്ചകര്‍മ്മ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. രജിതന്‍, സ്റ്റേറ്റ് മെഡിസിനല്‍ പ്ലാന്റ്‌സ് ബോര്‍ഡ് സയന്റിഫിക് ഓഫീസര്‍ പയസ് തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!