അന്നമനട ഗ്രാമ പഞ്ചായത്തിലെ വിദ്യാർത്ഥികളിൽ മാലിന്യം തരം തിരിച്ച് സംസ്കരിക്കുന്നതിനുമാവശ്യമായ അവബോധം സൃഷ്ടിക്കുന്നതിനും സംസ്കാരം വളർത്തിയെടുക്കുന്നതിനും കളക്ടേഴ്സ് @ സ്കൂൾ വിതരണം ചെയ്തു പ്ലാസ്റ്റിക് കുപ്പികൾ ,കവറുകൾ, കടലാസ്സുകൾ തുടങ്ങിയവ വേർതിരിച്ച് സൂക്ഷിക്കാനായ് 4 തരം ടിന്നുകൾ വിതരണം ചെയ്തു. അന്നമനട പഞ്ചായത്തിലെ 7 സ്കുളുകളി ലേക്കാണ് 2024 – 25 വാർഷിക പദ്ധതിയിൽപ്പെടുത്തിയാണ് വിതരണം ചെയ്തത്
മാലിന്യ സംസകരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഗ്രീൻ ആർമിയും ജൈവ വൈവിധ്യ സംരക്ഷണത്തിനായ് ജൈവ വൈവിധ്യ ക്ലബ്ബുകളും രുപികരിച്ചിട്ടുണ്ട് കളക്ടേഴ്സ് @ സ്കൂളിൻ്റെ പഞ്ചായത്ത് തല പാലിശ്ശേരി SNDP HSS ൽ വച്ച് ഉദ്ഘാടനംബഹു: അന്നമനട ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പിവി വിനോദ് നിർവ്വഹിച്ചു. സ്കൂൾ മാനേജർ M S ഗോപി അധ്യക്ഷത വഹിച്ചു ക്ഷേമ കാര്യസ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സൺ മജ്ജു സതീശൻ പ്രധാന അധ്യാപിക ശ്രീമതി ദീപതി ടീച്ചർ, മാനേജ്മെൻ്റ് കമ്മറ്റിയംഗം ശ്രി ബിജു എന്നിവർ സംസാരിച്ചു.
കളക്ടേഴ്സ് @ സ്കൂൾ വിതരണം ചെയ്തു
