ദേശീയപാതഅധികൃതരുടെ അനാസ്ഥക്കെതിരെ, റോഡിലെ വെള്ള കെട്ടുകൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് (എം)ചാലക്കുടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കളിവഞ്ചി സമരം സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് പോളിഡേവീസ് അദ്ധ്യക്ഷത വഹിച്ചു. പാർട്ടി നേതാക്കളായ അഡ്വ: പി.ഐ മാത്യു, കെ.ഒ. വർഗ്ഗീസ്, പോളി റാഫേൽ, വിജെ ജോജി, മെജോ ജോർജ്, പോൾ ടി കുര്യൻ,നിക്സൻ പൊടുത്താസ്, ജോസഫ് കോലോത്ത്, ജൂഡി കൊയ്ലോ , സെബാസ്റ്റ്യൻ കണ്ടംകുളത്തി, ജിൻസ് ചാമവളപ്പിൽ ജോയ് പുത്തൻപുരയിൽ,TD എലിസബത്ത് എന്നിവർ സംസാരിച്ചു.
കളിവഞ്ചി സമരം സംഘടിപ്പിച്ചു
