അന്തിക്കാട് : ആലപ്പാട് മുനയം കള്ളുഷാപ്പിലെ മാനേജർ അമ്മാടം സ്വദേശി കുളങ്ങര പ്ലാവിൻ കൂടൻ വീട്ടിൽ ബിന്റോ 39 വയസ്സ് എന്നയാൾ പ്രതിയോട് ഷാപ്പിനടുത്തുള്ള കുളത്തിലേക്ക് മീൻ ചൂണ്ടയിടുന്നതിന് കള്ളുഷാപ്പിൻറെ മുറ്റത്തു കൂടി പോകേണ്ട എന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്താൽ 01.06.2025 തിയ്യതി 17.45 മണിക്ക് ഷാപ്പിനുള്ളിലേക്ക് അതിക്രമിച്ചു കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിന് ബിന്റോയുടെ പരാതിയിൽ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ FIR രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ പ്രതിയായ ചാഴൂർ വേലുമാൻപടി സ്വദേശി വിഷ്ണു 25 വയസ് എന്നയാളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. നടപടിക്രമങ്ങൾക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. വിഷ്ണുവിൻറെ പേരിൽ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസുണ്ട്. അന്തിക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സരിൻ.എ.എസ്, സബ് ഇൻസ്പെക്ടർ സുബിന്ദ്, സുബിൻ, സി പി ഒ മാരായ ധനേഷ്, സജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കള്ളുഷാപ്പിലെ മാനേജരെ ആക്രമിച്ച് പരിക്കേൽപ്പിച്ചയാൾ റിമാന്റിലേക്ക്
