‘ഗ്രാമിക – മൂന്നര പതിറ്റാണ്ടിൻ്റെ സാംസ്ക്കാരിക സാഫല്യം’ഓർമയുടെ പുസ്തകം കെ ജി എസ് പ്രകാശനം ചെയ്തു.
കവി ഇടതുപക്ഷമോ വലതുപക്ഷമോ അല്ല, ഭാവി പക്ഷമാണെന്ന് പ്രശസ്ത കവി കെ ജി ശങ്കരപ്പിള്ള. നീതിപക്ഷമാണ് ഭാവി പക്ഷം. വരും തലമുറയ്ക്കു വേണ്ടിയാണ് എഴുത്തുകാരൻ നീതിയുടെ പക്ഷത്ത് നിലയുറപ്പിക്കുന്നത്. അനുഭവസാരത്തിലേക്കുള്ള യാത്രയാണ് കവിത. കവിതക്കുള്ളിൽ വലിയ അഗ്നിയുണ്ട്, കെ ജി എസ് പറഞ്ഞു.
കെ ജി എസ് കവിതകളെ മുൻനിർത്തി ‘നീതിയും കവിതയും’ എന്ന വിഷയത്തിൽ കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ നടന്ന സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കവി പി എൻ ഗോപീകൃഷ്ണൻ, എഴുത്തുകാരൻ വി മുസഫർ അഹമ്മദ്, കവി വർഗീസാൻ്റണി എന്നിവർ സംസാരിച്ചു. പ്രൊഫ.വി കെ സുബൈദ മോഡറേറ്ററായി.
‘ഗ്രാമിക – മൂന്നര പതിറ്റാണ്ടിൻ്റെ സാംസ്ക്കാരിക സാഫല്യം’ഓർമയുടെ പുസ്തകം കെ ജി എസ് പ്രകാശനം ചെയ്തു.മുസഫർ അഹമ്മദ് ഏറ്റുവാങ്ങി.പ്രൊഫ.കുസുമം ജോസഫ് അധ്യക്ഷത വഹിച്ചു.ഓടക്കുഴൽ പുരസ്ക്കാരത്തിന് അർഹനായ പി എൻ ഗോപീകൃഷ്ണന് ആദരം നൽകി.എം ജി ബാബു, രമേഷ് കരിന്തലക്കൂട്ടം, ഫാ.ജോൺ കവലക്കാട്ട്, കവർ ഡിസൈൻ ചെയ്ത ചിത്രകാരൻ വിനയ്ലാൽ, ഹൃഷികേശൻ പി ബി, വാസുദേവൻ പനമ്പിള്ളി, വി കെ ശ്രീധരൻ, ഗ്രാമിക പ്രസിഡണ്ട് പി കെ കിട്ടൻ, പത്രാധിപ സമിതി അംഗം ഡോ.വടക്കേടത്ത് പത്മനാഭൻ എന്നിവർ സംസാരിച്ചു.