Channel 17

live

channel17 live

കാടിന്റെ മക്കൾക്ക് മികച്ച ലേണേഴ്സ് വിജയം

മോട്ടോർ വാഹന വകുപ്പിന്റെ അതിരപ്പിള്ളി മേഖലയിലെ ഗോത്ര നിവാസികളെ, ഡ്രൈവിംഗ് പാഠങ്ങൾ പഠിപ്പിച്ച് ലൈസൻസ് നൽകാനുള്ള പദ്ധതിയായ, നവ സരണി പദ്ധതിയുടെ, ലേണേഴ്സ് പരീക്ഷ ഇന്നലെ വാഴച്ചാൽ ചെക്ക് പോസ്റ്റിൽ വെച്ച് നടന്നു.

മോട്ടോർ വാഹന വകുപ്പിന്റെ അതിരപ്പിള്ളി മേഖലയിലെ ഗോത്ര നിവാസികളെ, ഡ്രൈവിംഗ് പാഠങ്ങൾ പഠിപ്പിച്ച് ലൈസൻസ് നൽകാനുള്ള പദ്ധതിയായ, നവ സരണി പദ്ധതിയുടെ, ലേണേഴ്സ് പരീക്ഷ ഇന്നലെ വാഴച്ചാൽ ചെക്ക് പോസ്റ്റിൽ വെച്ച് നടന്നു. മഴയുണ്ടാക്കിയ പ്രതികൂല കാലാവസ്ഥയെ മറികടന്നെത്തിയ 37 അപേക്ഷകരിൽ, 35 പേർക്ക് മികച്ച വിജയം.

രാവിലെ പത്തര മണിയോടെ ആരംഭിച്ച ഓൺലൈൻ ലേണേഴ്സ് പരീക്ഷയ്ക്ക് പ്രതിബന്ധങ്ങൾ ഏറെയായിരുന്നു. വനമേഖലയിൽ ഇന്റർനെറ്റ് റേഞ്ച് ലഭിക്കാത്തത് തന്നെയായിരുന്നു പ്രധാന പ്രശ്നം. എന്നാൽ സേവന സന്നദ്ധരായ കറുകുറ്റി എസ് സി എം എസ് കോളേജിലെ, എൻഎസ്എസിലെ കമ്പ്യൂട്ടർ വിദഗ്ധർ അടങ്ങിയ സംഘത്തിന്റെ സാങ്കേതിക വൈദഗ്ധ്യത്തോടെ 12 മണിയോടെ വനമേഖലയിലെ, ആദ്യ ലേണേഴ്സ് വിജയി പിറന്നു.

ഇടയ്ക്ക് രണ്ടുമണിക്കൂറോളം പൂർണമായും മൊബൈൽ നെറ്റ്‌വർക്കുകൾ പണിമുടക്കിയത്, എസ്എംഎസ് മുഖേനയുള്ള, അപേക്ഷകരെ തിരിച്ചറിയുന്ന സിസ്റ്റം തകരാറിലാക്കുവാൻ ഇടയായി. ഏതു പ്രതിബന്ധങ്ങളെയും നേരിടാനുള്ള ഉറച്ച മനസ്സോടെ എത്തിയ, മോട്ടോർ വാഹന വകുപ്പിലെയും വനം വകുപ്പിലെയും ഉദ്യോഗസ്ഥർ, അവസാന അപേക്ഷകനെയും, ലേണേഴ്സ് പരീക്ഷ സാധ്യമാക്കിയിട്ടേ മടങ്ങിയുള്ളൂ.

കഴിഞ്ഞ ആറ് ആഴ്ചകളായി, ഉദ്യോഗസ്ഥ സംഘവും, എസ് സി എം എസ് കോളേജിലെ എൻഎസ്എസ് സംഘവും, ഗോത്ര നിവാസികളെ കൃത്യമായി പരിശീലിപ്പിച്ചു വരികയായിരുന്നു. മോട്ടോർ വാഹന നിയമങ്ങളും റോഡ് സുരക്ഷാപാഠങ്ങളും, പ്രൊജക്ടറിന്റെ സഹായത്തോടെയും, ലഘുവായ മലയാളത്തിലുള്ള വോയിസ് ക്ലിപ്പുകളായും , വേറിട്ട പഠിപ്പിക്കൽ രീതിയിൽ ആയിരുന്നു ഇവിടെ പഠിപ്പിച്ചിരുന്നത്. മോട്ടോർ വാഹന ഉദ്യോഗസ്ഥരുടെ കർശന നിരീക്ഷണത്തിൽ നടന്ന ലേണേഴ്സ് പരീക്ഷയിൽ,പക്ഷെ മികച്ച വിജയ ശതമാനം തന്നെയായിരുന്നു.

ചാലക്കുടി മോട്ടോർ വാഹന വകുപ്പിന്റെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കാത്ത വണ്ണം, ബുധനാഴ്ചകളിലാണ് വനമേഖലയിലെ നവസരണി പ്രവർത്തനങ്ങൾ നടക്കുന്നത്. ഈ വരുന്ന ശനിയാഴ്ചയിലും മറ്റ് വിദൂര ഗോത്ര നിവാസികൾക്ക് ആയിട്ടുള്ള ലേണേഴ്സ് ടെസ്റ്റ് നടത്തുന്നുണ്ട്.

ചാലക്കുടി MVI സാൻജോ വർഗീസ്, വാഴച്ചാൽ റേഞ്ച് ഓഫീസർ SV സജീഷ്, എന്നിവർ പരീക്ഷകൾക്ക് മേൽനോട്ടം വഹിച്ചു. AMVI ജയരാജൻ പി പി, ഡിവിഷണൽ കോഡിനേറ്റർ രാജീവ്, VSS സെക്രട്ടറി, മുരളി എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!