Channel 17

live

channel17 live

കാട്ടാനയുടെ ആക്രമണത്തില്‍ മദ്ധ്യവയസ്കന്‍ മരിച്ചു

ആതിരപ്പിള്ളി പൊരിങ്ങൽകൂത്ത് കാടർ ഗിരിജൻ കോളനിയിലെ ഇരുമ്പൻ കുമാരൻ (55) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്.

മാളഃ കാട്ടാനയുടെ ആക്രമണത്തില്‍ മദ്ധ്യവയസ്കന്‍ മരിച്ചു. ആതിരപ്പിള്ളി പൊരിങ്ങൽകൂത്ത് കാടർ ഗിരിജൻ കോളനിയിലെ ഇരുമ്പൻ കുമാരൻ (55) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ഫോറസ്റ്റ് വാച്ചർ കൂടിയാണ് കുമാരൻ. കൂടെയുണ്ടായിരുന്ന ഫോറസ്റ്റ് വാച്ചർ കൂടിയായ സുനിൽ ഒറ്റയാൻ്റെ മുൻപിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചതിരിഞ്ഞ് നാലുമണിയോടെ ഉൾകാട്ടിൽ വന വിഭവമായ ഇഞ്ചി ശേഖരിച്ചുവരുമ്പോൾ ഈറ്റ കാട്ടിൽ നിൽക്കുകയായിരുന്നു ഒറ്റയാൻ. ഓടി മാറുന്നതിന് മുൻപായി ആന തുമ്പികൈ കൊണ്ട് അടിക്കുകയും തെറിച്ച് പാറകല്ലിൽ അടിച്ചു വീഴുകയും ആയിരുന്നു. 108 ആംപുലൻസിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യഃ സീത. മക്കൾഃ ലത, അനിൽകുമാർ, ലതിക, അനഘ.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!