ഇന്നലെരാത്രി 10 മണിയോടെ ഷോളയാർ പെൻസ്റ്റോക്കിനു സമീപമാണ് സംഭവം.ഡ്രൈവർ വാഹനത്തിൽ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു. മലക്കപ്പാറ തേയില ഫാക്ടറിയിൽ നിന്നും കൊച്ചിയിലേക്കു തേയിലകയറ്റി പോകുന്ന ലോറിയാണിത്. തുമ്പി കൊണ്ടുള്ള അടിയേറ്റ് ലോറിയുടെ മുൻഭാഗത്തെ ചില്ലുകൾ ഉടഞ്ഞു.ബോഡിയിലും സാരമായ കേടുപാടു സംഭവിച്ചു. ഏതാനും ദിവസങ്ങളായി വനപാതയിൽ കാട്ടാന ശല്യമുണ്ട്.
കാട്ടാന ആക്രമണത്തിൽ ലോറിയുടെ ചില്ലു തകർന്നു
