കാട്ടാന ആക്രമണത്തില്‍ അതിരപ്പിള്ളി മേഖലയിൽ വീണ്ടും മരണം. മലക്കപ്പാറ അതിർത്തി ചെക്ക് പോസ്റ്റ് സമീപം മേരി തോമസ് (68) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.വീടിന്റെ വാതിലുകള്‍ ആന തകര്‍ക്കുന്ന ശബ്ദം കേട്ട് പുറത്തേക്ക് ഓടിയ മേരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. മേരിയും മകളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
കാട്ടാന ആക്രമണത്തിൽ വയോധിക മരിച്ചു
