Channel 17

live

channel17 live

കാട്ടൂർ പോലീസ് ടീമും ഫുട്ബോൾ അക്കാദമി ടീമും തമ്മിൽ സൗഹൃദ മത്സരവും നടന്നു

കാട്ടൂർ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കേരള സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ വാരാചാരണത്തിന്റെ ഭാഗമായി കുട്ടികളുടെ ഫുട്ബോൾ മത്സരം എടമുട്ടം ടർഫ് മൈതാനത്തിൽ നടത്തി.ഫുട്ബോൾ മത്സരം കാട്ടൂർ ഇൻസ്‌പെക്ടർ ജസ്റ്റിൻ PP ഉദ്ഘാടനം ചെയ്തു.മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്കും മാതാപിതാക്കൾക്കും കാണികൾക്കും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു . ജില്ലാ ടീമിൽ കളിച്ച കുട്ടികൾ വരെ ഉൾപ്പെട്ട 6 പ്രശസ്ത ടീമുകൾ ലീഗ് അടിസ്ഥാനത്തിൽ പങ്കെടുത്തു.അതി ഗംഭീര മത്സരത്തിൽ കാട്ടൂർ ഫുട്ബോൾ അക്കാദമി വിജയികളായി. HDP എടതിരിഞ്ഞി സ്കൂൾ റണ്ണർ അപ്പ് ആയി.. വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡും കാട്ടൂർ SI സുജിത്ത്, ഷാഫി, തോമസ് എന്നിവർ നൽകി.കാട്ടൂർ ഫുട്ബോൾ അക്കാദമി കോച്ച് രഘു സ്വാഗതം പറഞ്ഞു.മത്സരം സംഘടിച്ച കാട്ടൂർ ജനമൈത്രി പോലീസ് സീനിയർ സിവിൽ പോലീസ് ഓഫീസർ ധനേഷ് നന്ദി പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!