പച്ചക്കറികൾ, കായ, ചേന തുടങ്ങിയവ കർഷകരുടെ അടുത്ത് നിന്ന് വിപണി വിലയിൽ വാങ്ങി പകുതി വിലക്ക് സമീപ വാസികൾക്ക് നൽകുന്നുവെന്നതാണ് ഈ ഓണ ചന്തയുടെ പ്രത്യേകത.
കാതിക്കുടം നിറ്റാ ജലാറ്റിൻ ഇന്ത്യാ ലിമിറ്റഡ് കമ്പനി ഗേറ്റിൽ ഓണചന്ത സംഘടിപ്പിച്ചു. പച്ചക്കറികൾ, കായ, ചേന തുടങ്ങിയവ കർഷകരുടെ അടുത്ത് നിന്ന് വിപണി വിലയിൽ വാങ്ങി പകുതി വിലക്ക് സമീപ വാസികൾക്ക് നൽകുന്നുവെന്നതാണ് ഈ ഓണ ചന്തയുടെ പ്രത്യേകത. നൂറു കണക്കിന് വരുന്ന കർഷകരുടെ നിറ്റാ കർഷക കൂട്ടായ്മയുമായി പങ്കുചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീലാ സുബ്രമണ്യം ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന കാടുകുറ്റി പഞ്ചായത്തിലെ ഈ വർഷത്തെ മികച്ച കർഷകയായി തിരഞ്ഞെടുത്ത, നിറ്റാ കർഷക കൂട്ടായ്മയിലെ അംഗം കൂടിയായ മേരി വരീത് ഏറ്റുവാങ്ങി. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീന രവീന്ദ്രൻ അതിഥി യായി. കമ്പനി ഡിവിഷൻ ഹെഡ് പോളി സെബാസ്റ്റ്യൻ പദ്ധതി വിശദീകരിച്ചു. 220 കുടുംബങ്ങൾക്ക് ഈ ഓണചന്ത പ്രയോജനപ്പെട്ടു.