മലങ്കര സുറിയാനി ക്രിസ്ത്യാനിസഭയുടെ പുതിയ കാതോലിക്ക ബാവായായി ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ വാഴ്ചയോടനുബന്ധിച്ച് പ്രത്യേകപ്രാര്‍ത്ഥന ശുശ്രൂഷകളുമായി പൂതംകുറ്റി സെന്റ് മേരീസ് ഇടവക. മാര്‍ച്ച് 25 പൂതംകുറ്റി സെന്റ് മേരീസ് പള്ളിയുടെ പ്രതിഷ്ഠാദിനമാണ്. ജോസഫ് മാര്‍ ഗ്രിഗോറിയോസ് ശെമ്മാശ പട്ടം സ്വീകരിച്ചത് 1974 മാര്‍ച്ച് 25നും വൈദികപട്ടം സ്വീകരിച്ചത് 1984 മാര്‍ച്ച് 25 നും ആയിരുന്നു. ഇപ്പോള്‍ ശ്രേഷ്ഠ കാതോലിക്ക ബാവയായി വാഴിക്കപ്പെട്ടതും വച്ചനിപ്പ് പെരുന്നാള്‍ ദിനമായ മാര്‍ച്ച് 25 നാണ്. പൂതംകുറ്റി പള്ളിയുടെ പ്രതിഷ്ഠാദിനത്തില്‍ ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്ക് വേണ്ടി സംഘടിപ്പിച്ച പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്ക് വികാരി ഫാ. ഏല്യാസ് അരീയ്ക്കല്‍ നേതൃത്വം നല്‍കി. ട്രസ്റ്റിമാരായ കെ. ടി. ഷാജു, എല്‍ദോ ഏല്യാസ്, ഇടവകഭാരാവാഹികളായ പി. പി. എല്‍ദോ, പി. ടി. പൗലോസ്, പോളി ഇട്ടൂപ്പ്, ടി. എം. വര്‍ഗീസ്, കെ.സി. ഏല്യാസ്, കെ. എം. വര്‍ഗീസ്, പി. പി. പോള്‍സണ്‍, എന്നിവരും അനേകം വിശ്വാസികളും പങ്കെടുത്തു.
കാതോലിക്ക ബാവായുടെ വാഴ്ചസമര്‍പ്പണ പ്രാര്‍ത്ഥനയുമായി പൂതംകുറ്റി ഇടവക
