നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ റൌഡി ലിറ്റിൽ ഉൾപ്പെട്ട നാരായണമഗലം പാറക്കൽ വീട്, അഖിൽ എന്നയാളാണ് റിമാന്റിലായത്. തൃശ്ശൃർ DIG യുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 6 മാസക്കാലത്തേക്ക് തൃശ്ശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിരുന്ന ടിയാൻ രഹസ്യമായി നാരായണമംഗലത്തുള്ള വീട്ടിൽ വരുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാത്രി ടിയാനെ നാരായണമംഗലത്തുള്ള വീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. കാപ്പാ ഉത്തരവ് ലംഘിച്ചതിന് ടിയാനെതിരെ FIR രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് കോടതി റിമാന്റ് ചെയ്യുകയായിരുന്നു ഇൻസ്പെക്ടർ ശശിധരൻ എം ന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ കശ്യപൻ, സിപിഒ മാരായ ഫൈസൽ, സുബീഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
കാപ്പാ ഉത്തരവ് ലംഘിച്ചയാൾ റിമാന്റിൽ
