സ്പോർട്ട്സ് അക്കാദമി സ്കൂളുകളിലേക്ക്ബാലസൗഹാർദ്ദ പഞ്ചായത്തായ അന്നമനടയിൽ കായിക അധ്യാപകരില്ലാത്ത LP UP സ്കൂളുകളിലേക്ക് കായിക പരിശിലകരെ നൽകി. കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കാൻ സ്പോർട്സ് അക്കാദമിയിലൂടെ ഫുട്ബോൾ വോളിബോൾ മേഖലയിൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ വാരാന്ത്യത്തിലും അവധിക്കാലത്തും പരിശീലനം നൽകി വരുന്നു Gups അന്നമനടയിലും GLP മേലഡൂരും KIDS GIM ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് ഏഴ് LP, up i സ്കൂളുകളിലെ കുട്ടികൾക്കായി ആഴ്ചയിലൊരിക്കലാണ് പരിശിലനം നൽകുന്നത് പരിശിലനത്തിനാവശ്യമായ കളിയുപകരണങ്ങളും പഞ്ചായത്ത് നൽകുന്നു സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ നടത്തുന്ന കായിക പരിശീലത്തിന്റെ ഔപചാരിക ഉദ്ഘാടനം മേലഡൂർ ഗവൺമെൻറ് എൽപി സ്കൂളിൽ വെച്ച് അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ പി വി വിനോദ് നിർവഹിച്ചു .പ്രസ്തുത യോഗത്തിൽ വാർഡ് മെമ്പർ ശ്രീമതി സുനിത സജീവൻ അധ്യക്ഷത വഹിച്ചു .പ്രധാന അധ്യാപിക ശ്രീമതി ഷാനി ടി കെ സ്വാഗതം ചെയ്തു .സ്പോർട്സ് അക്കാദമി ചാർജ് വഹിക്കുന്ന ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ ബൈജു കെ എ പദ്ധതി വിശദീകരിച്ചു. സ്പോർട്സ് അക്കാദമി പരിശീലകരായ ശ്രീ മജീദ് സി ഐ ,കബീർ പി എസ് , പി.ടി എ പ്രസിഡൻറ് ധനേഷ് എ എ എന്നിവർ സന്നിഹിതരായിരുന്നു. സ്റ്റാഫ് സെക്രട്ടറി തോമസ്മാസ്റ്റർ നന്ദി പറഞ്ഞു.
കായിക പരിശിലകരെ നൽകി
