Channel 17

live

channel17 live

കാര്‍മലില്‍ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം

ചാലക്കുടിയുടെ വിദ്യാഭ്യാസ ചരിത്രത്തില്‍ പ്രകാശഗോപുരമായി കണക്കാക്കുന്ന കാര്‍മല്‍ വിദ്യാലയത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ സമാരംഭം 2024 ജൂലായ് 1-ാം തിയതി കാര്‍മല്‍ വിദ്യാലയത്തില്‍ വച്ച് നടത്തുകയുണ്ടായി. 50-ാം ജന്മദിനത്തില്‍ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയില്‍ കാര്‍മല്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് നന്ദി സൂചകമായി ഇരിങ്ങാലക്കുട മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ കൃതജ്ഞതാ ബലി അര്‍പ്പിച്ചു. 50 വര്‍ഷത്തെ സുവര്‍ണ്ണചരിത്രത്തിന്റെ തിളക്കമുള്ള ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ട് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ക്ക് മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ശാന്തിയുടേയും സമാധാനത്തിന്റേയും പ്രതീകമായ വെള്ളരിപ്രാവിനെ പറത്തിക്കൊണ്ട് പ്രാരംഭം കുറിച്ചു. കാര്‍മല്‍ വിദ്യാലയത്തിന്റെ 49വര്‍ഷങ്ങളിലെ സുവര്‍ണ്ണനിമിഷങ്ങളെ ഉള്‍പ്പെടുത്തിയുള്ള ലഘുപത്രിക കാര്‍മലിന്റെ അഭ്യുദയകാംക്ഷിയായ ശ്രീ ജോസ് പാണാടന്‍ ദേവമാതാ പ്രൊവിന്‍സിന്റെ വികാര്‍ പ്രൊവിന്‍ഷ്യാള്‍ റവ. ഫാ. ഡേവി കാവുങ്കല്‍ സി.എം.ഐയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. പ്രസ്തുത പരിപാടിയില്‍, ദേവമാതാ പ്രൊവിന്‍സ് എഡ്യൂക്കേഷണല്‍ കൗണ്‍സിലര്‍ റവ. ഫാ. സന്തോഷ് മുണ്ടന്‍മാണി സി.എം.ഐ, കാര്‍മല്‍ സ്‌കൂള്‍ മാനേജര്‍ റവ. ഫാ. അനൂപ് പുതുശ്ശേരി സി.എം.ഐ., പ്രിന്‍സിപ്പാള്‍ റവ. ഫാ. ജോസ് താണിക്കല്‍ സി.എം.ഐ., കാര്‍മല്‍ അക്കാദമി പ്രിന്‍സിപ്പാള്‍ റവ. ഫാ. യേശുദാസ് ചുങ്കത്ത് സി.എം.ഐ., ശ്രീ വി.എ. കൊച്ചുപോള്‍, ശ്രീ പി. ചന്ദ്രബാബു, ശ്രീ രഞ്ജിത്ത് പോള്‍ ചുങ്കത്ത്, അഡ്വ. കെ.എസ്. സുഗതന്‍, ശ്രീമതി രശ്മി കെ., ശ്രീമതി ഷാജി എന്‍.ജെ., മാസ്റ്റര്‍ തരുണ്‍ പി. എന്നിവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!