ക്യാമ്പിന്റെ സമാപന സമ്മേളനം ചാലക്കുടി എം.എല്‍.എ. ശ്രീ സനീഷ്‌കുമാര്‍ ജോസഫ് നിര്‍വഹിച്ചു.
കാര്‍മല്‍ സ്‌കൂള്‍ ചാലക്കുടി എന്‍എസ്എസ് യൂണിറ്റ് സപ്തദിന സഹവാസ ക്യാമ്പ്’ സമന്വയം 2023′ പി എസ് എച്ച് എസ് എസ് തിരുമുടി കുന്നില്‍ വച്ച് നടന്നു. ക്യാമ്പിന്റെ സമാപന സമ്മേളനം ചാലക്കുടി എം.എല്‍.എ. ശ്രീ സനീഷ്‌കുമാര്‍ ജോസഫ് നിര്‍വഹിച്ചു. ക്യാമ്പിനോടനുബന്ധിച്ച് ‘മാലിന്യ മുക്ത നവകേരളം’ എന്ന ആശയവുമായി എട്ടാം വാര്‍ഡില്‍ തീര്‍ത്ത ‘സ്‌നേഹാരാമങ്ങള്‍’ എം.എല്‍.എ. രാജ്യത്തിന് സമര്‍പ്പിച്ചു. എന്‍.എസ്.എസ.് ചാലക്കുടി ക്ലസ്റ്റര്‍ പി.എ.സി. ശ്രീ കെ ആര്‍ ദേവദാസന്‍ മുഖ്യ അതിഥി ആയിരുന്നു. വാര്‍ഡ് മെമ്പര്‍ ബിജോയ് പേരേപ്പാടന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കാര്‍മല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റവ. ഫാ. ജോസ് താണിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ക്യാമ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് എന്‍.എസ.്എസ്. പ്രോഗ്രാം ഓഫീസര്‍ ജോസ് പി ഒ വിശദീകരിച്ചു. പി.എസ്.എച്ച്.എസ്.എസ്. പ്രിന്‍സിപ്പാള്‍ ശ്രീ സിജോ, ഹെഡ്മാസ്റ്റര്‍ ശ്രീ ബെന്നി വര്‍ഗീസ്, പിടിഎ പ്രസിഡന്റ് ശ്രീ ബിജു സെബാസ്റ്റ്യന്‍, കാര്‍മല്‍ സ്‌കൂള്‍ പിടി ഡബ്ലിയു എ പ്രസിഡന്റ് ശ്രീ കെ.എസ്. സുഗതന്‍, കാര്‍മല്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീ ഷൈജു പി പി, ആശാവര്‍ക്കര്‍ ശ്രീമതി ആനി ആന്റണി, എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ബെസ്റ്റ് ക്യാമ്പര്‍, ബെസ്റ്റ് വളണ്ടിയേഴ്‌സ് എന്നിവര്‍ക്കായുള്ള മെമെന്റോ ശ്രീ സനീഷ്‌കുമാര്‍ ജോസഫ് നല്‍കി. അധ്യാപകരായ ശ്രീമതി സിന്നി ഷാജു, ശ്രീ എല്‍ദോസ് ജോസ്, ലീഡര്‍മാരായ മാസ്റ്റര്‍ ഇമ്മാനുവല്‍, കുമാരി മരിയ ഷിജു എന്നിവര്‍ നേതൃത്വം നല്‍കി.