ഡി സി സി സെക്രട്ടറി ആൻ്റോ പെരുമ്പിള്ളി സമരം ഉൽഘാടനം ചെയ്തു.
ഇരിങ്ങാലക്കുട : കാറളം രണ്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ,കാറളം ആലുംപറമ്പ് ജംഗ്ഷനിൽ വർഷങ്ങളായി നിലകൊള്ളുന്ന പ്രവർത്തന രഹിതമായ ഹൈമാസ്റ്റ് ലൈറ്റിൻ്റെ അറ്റകുറ്റപ്പണികൾ നടത്താൻ പോലും തയ്യാറാകാത്ത പഞ്ചായത്തിനെതിരെ കാറളം രണ്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റി ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. ഡി സി സി സെക്രട്ടറി ആൻ്റോ പെരുമ്പിള്ളി സമരം ഉൽഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് കൂടിയായ വാർഡ് മെമ്പർ ഇക്കാര്യത്തിൽ ഉടൻ പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു. ചടങ്ങിൽ വാർഡ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് വി എൽ പോൾസൺ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ബാസ്റ്റിൻ ഫ്രാൻസിസ്, കെ കെ മുകുന്ദൻ, അജീഷ് മേനോൻ, മോഹൻദാസ് മുട്ടുംകാട്ടിൽ, പി എ ജലാൽ, വി ഡി സൈമൺ, സി എസ് വിജി, ടി എം വിൽസൺ, കെ ബി ഷമീർ, രവി പൊഴേക്കടവിൽ എന്നിവർ നേതൃത്വം നൽകി.