Channel 17

live

channel17 live

കാലിത്തീറ്റ വിതരണം ചെയ്തു

പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്തിൽ ക്ഷീര കർഷകർക്കായുള്ള കാലിത്തീറ്റ വിതരണ പദ്ധതി” യുടെ ഉദ്ഘാടനം പാഞ്ഞാൾ ഗ്രാമീണ വായനശാല ഹാളിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ എം അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു. 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി പത്ത് ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.

പഴയന്നൂർ ബ്ലോക്ക് പരിധിയിലെ ആറ് പഞ്ചായത്തുകളിലായി 907 കർഷകർക്ക് കാലിത്തീറ്റ വിതരണം നടത്തി. ഉദ്ഘാടനത്തിന് ശേഷം കേരള അഗ്രികൾ ചറൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഗിഗ്ലിൻ വേനൽകാലത്ത് പശു വളർത്തലിൽ ക്ഷീരകർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ക്ലാസ്സ്‌ എടുത്തു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പ്രശാന്തി പി അദ്ധ്യഷത വഹിച്ച യോഗത്തിൽ പാഞ്ഞാൾ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി തങ്കമ്മ മുഖ്യാതിഥി ആയി. പാഞ്ഞാൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ. കൃഷ്ണൻകുട്ടി, ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സുചിത്ര എം വി , ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങൾ ആയ പി എം അനീഷ്, പി എം നൗഫൽ, എ ഇ ഗോവിന്ദൻ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. ബ്ലോക്ക്‌ പഞ്ചായത്ത്‌ ജോയിന്റ് ബി ഡി ഒ വത്സല നന്ദി പറഞ്ഞു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!