Channel 17

live

channel17 live

കാവ്യാലാപന സദസ്സ് സംഘടിപ്പിച്ചു

പ്രശസ്ത ചെറുകഥാകൃത്തും പത്രപ്രവർത്തകനുമായ എം.ജി.ബാബു കവിയരങ്ങ് ഉദ്ഘാടനം ചെയ്തു.

ചാലക്കുടി: നടുമുറ്റം സാംസ്കാരിക വേദി തട്ടകത്തിന്റെ സഹകരണത്തോടെ, നടുവം കവികൾ സ്മാരക നഗരസഭ ലൈബ്രറി ഹാളിൽ കാവ്യാലാപന സദസ്സ് സംഘടിപ്പിച്ചു. പ്രശസ്ത ചെറുകഥാകൃത്തും പത്രപ്രവർത്തകനുമായ എം.ജി.ബാബു കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. കവി വാസുദേവൻ പനമ്പിള്ളി അധ്യക്ഷത വഹിച്ചു. പ്രൊഫ. ഇ.എസ്. സതീശൻ മുഖ്യപ്രഭാഷണം നടത്തി. ഡോ.പി.ബി. ഹൃഷികേശൻ, പി.ടി.സ്വരാജ്, യു.ജി. രാജൻ, അനീഷ് ഹാറൂൺ റഷീദ്, ജോൺ പന്തൽ, ഡോ. വത്സലൻ വാതുശ്ശേരി, രമേശൻ, ജോഷി എന്നിവർ കവിതാലാപനം നടത്തി. പ്രസിഡൻ്റ് ടി.പി. രാജൻ, സെക്രട്ടറി വിൽസൻ മേച്ചേരി, കൗൺസിലർ കെ.വി. പോൾ, സേതു, കെ.വി. അനിൽകുമാർ, ജോസ് പോൾ, ടി.ജെ. ആസാദ്, എസ്. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!