Channel 17

live

channel17 live

കാൻ തൃശൂർകാൻസർ രോഗനിർണയ ക്യാമ്പ്

നാലുകെട്ട് കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ചു നടത്തിയ കാൻ തൃശൂർ – കാൻസർരോഗ നിർണയ ക്യാമ്പ് കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ഷാജി അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻമാരായ അഡ്വ.കെ.ആർ. സുമേഷ്, നൈനു റിച്ചു ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബിജി സുരേഷ്, ജിസ്സി പോൾ , സുമേഷ് പി.എസ്, ജയ്നി ജോഷി എന്നിവർ ആശംസകൾ നേർന്നു. മെഡിക്കൽ ഓഫീസർ ഡോ. അരുൺ മിത്ര സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ടി.എസ് മനോജ് നന്ദിയും പറഞ്ഞു. ടെക്നിക്കൽ അസിസ്റ്റന്റ് അബ്ദുൽ ജമാൽ , ഹെൽത്ത് സൂപ്പർവൈസർ സൈമൺ പോൾ എന്നിവർ സന്ദർശനം നടത്തി. 11 ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകി. 17 പുരുഷന്മാരും 173 സ്ത്രീകളും ഉൾപ്പെടെ 190 പേർ ക്യാമ്പിൽ പങ്കെടുത്തു.ആരോഗ്യപ്രവർത്തകർ , ആഷ, MLSP ഉൾപ്പെടെ 50ൽ അധികം പേർ ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനായി സഹകരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!