Channel 17

live

channel17 live

കാർഗിൽ ദിനത്തിൽ ആദ്യമായി അമർ ജവാൻ സ്മാരകം കണ്ട ആവേശത്തിൽ കുരുന്നുകൾ പുഷ്പചക്രം സമർപ്പിച്ചു പ്രാർത്ഥന

കാർഗിൽ വിജയത്തിൻ്റെ 25ാം വർഷത്തിൽ ഇന്ന് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ അമർ ജവാൻ സ്മാരകത്തിൽ CMS സ്കൂളിലെ വിദ്യാർത്ഥികൾ വിശിഷ്ടാതിഥികളായെത്തി. സ്ക്രീനിൽ മാത്രം കണ്ടിട്ടുള്ള പുഷ്പചക്രം സമർപ്പിക്കുവാൻ അവരെയാണ് ഇന്നു കലാലയത്തിലെ NCC ക്ഷണിച്ചത്. പുക്കളർപ്പിച്ച് പ്രാർത്ഥിച്ച ശേഷം ഇന്ത്യൻ ആർമിയെക്കുറിച്ച് അവർ ആകാംക്ഷയോടെ കേട്ടു. തോക്കിൻ്റെ വിവിധ ഭാഗങ്ങൾ കേഡറ്റ്സ് കുട്ടികൾക്കു പരിചയപ്പെടുത്തി. തോക്കു കയ്യിലേന്തിയ കുഞ്ഞു സൈനികരുടെ കൗതുകങ്ങൾ ഏറെ ആകർഷകമായി.കോളേജിലെ ധീരതാ മതിൽ കണ്ട് ഓരോ സൈനികനും അവരുടെ വീരപരിവേഷവും അവരിൽ ആവേശമുണർത്തി. കാർഗിൽ തീമാറ്റിക് പ്രസൻ്റേഷൻ കോളേജ് പോർട്ടിക്കോയിൽ നടന്നു. ഉച്ചയ്ക്ക് 2.30 ന് പദ്മഭൂഷൺ റിസർച്ച് സെമിനാർ ഹാളിൽ അനുസ്മരണയോഗവും നടന്നു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!