മാള : വായനയുടെ പുതുലോകങ്ങൾ തുറന്നിട്ട് കാർമ്മൽ കോളേജിൽ പുസ്തക പ്രദർശനo. കേരള പിറവി ദിനാഘോഷത്തിൻ്റെ ഭാഗമായി,കാർമ്മൽ കോളേജ് ലൈബ്രറിയുടേയും ലൈബ്രറി ക്ലബിൻ്റേയും സംയുക്താഭിമുഖ്യത്തിൽ ഡിസി ബുക്സുമായി സഹകരിച്ച് പുസ്തക പ്രദർശനം സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.സിസ്റ്റർ റിനി റാഫേൽ ഉദ്ഘാടനം ചെയ്തു. ലൈബ്രേറിയൻ ഡോ. സിസ്റ്റർ ജെസ്മി സി എം സി , ലൈബ്രറി ക്ലബ് സ്റ്റുഡൻ്റ് കോർഡിനേറ്റർ ഫാത്തിമ സാനിയ, ലൈബ്രറി സ്റ്റാഫ് അംഗങ്ങൾ, ലൈബ്രറി ക്ലബ് അംഗങ്ങൾ, അധ്യാപക -അനധ്യാപകർ, വിദ്യാർത്ഥി – വിദ്യാർത്ഥിനികൾ , ഡി സി ബുക്സ് അധികൃതർ എന്നിവർ സന്നിഹിതരായിരുന്നു.
കാർമ്മൽ കോളേജിൽ പുസ്തക പ്രദർശനം
