കാർമ്മൽ കോളേജ് ഫൈൻ ആർട്സ് ഫെസ്റ്റിവൽ ആഘോഷങ്ങൾ പ്രശസ്ത സിനിമാ താരം കൃഷ്ണശങ്കർ ഉദ്ഘാടനം ചെയ്തു.
മാള: കാർമ്മൽ കോളേജ് ഫൈൻ ആർട്സ് ഫെസ്റ്റിവൽ ആഘോഷങ്ങൾ പ്രശസ്ത സിനിമാ താരം കൃഷ്ണശങ്കർ ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 8 ന് ആരംഭിക്കുന്ന കൾച്ചറൽ ഫെസ്റ്റ് ‘റിഗാലോ 2024’-ൻ്റെ ലോഗോ പ്രകാശനവും താരം നിർവ്വഹിച്ചു. ഫൈൻ ആർട്സ് മത്സരങ്ങൾ രണ്ടു ദിവസങ്ങളിലായി ക്യാമ്പസിൽ നടക്കും. ഉദ്ഘാടന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ.സിസ്റ്റർ സീന അധ്യക്ഷയായിരുന്നു. ഫൈൻ ആർട്സ് സ്റ്റാഫ് കോർഡിനേറ്റർ മിസ് നിത്യ പി., കോളേജ് യൂണിയൻ സ്റ്റാഫ് അഡ്വൈസർ ഡോ. ബിന്ദു കെ.ബി , കോളേജ് യൂണിയൻ ഫൈൻ ആർട്സ് സെക്രട്ടറി ആൻ മരിയ സണ്ണി എന്നിവർ പ്രസംഗിച്ചു. മുൻ കോളേജ് യൂണിയൻ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു.