മൂന്നുദിവസം നീണ്ടുനിൽക്കുന്ന സെമിനാർ കാർമൽ കോളേജ് പ്രിൻസിപ്പാള്‍ ഡോ. സി. സീന സി എം സി ഉദ്ഘാടനം നിർവഹിച്ചു.
മാളഃ കാർമൽ കോളേജിൽ അന്താരാഷ്ട്ര സെമിനാറിന് തുടക്കം കുറിച്ചു. ഭക്ഷണം, ഫുഡ്‌സ്‌കേപ്പുകൾ, ഫുഡ്‌വേകൾ, വൈവിധ്യമാർന്ന വീക്ഷണങ്ങൾ എന്ന വിഷയത്തിൽ ആണ് സെമിനാർ നടക്കുന്നത്. മൂന്നുദിവസം നീണ്ടുനിൽക്കുന്ന സെമിനാർ കാർമൽ കോളേജ് പ്രിൻസിപ്പാള്‍ ഡോ. സി. സീന സി എം സി ഉദ്ഘാടനം നിർവഹിച്ചു. കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് എച്ച് ഒ ഡിയും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. കെ ജി പ്രിൻസി ആശംസകൾ അറിയിച്ചു. ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് എച്ച് ഒ ഡി ഡോ. പ്രിറ്റി ജോൺ സ്വാഗതവും ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറിയും അസിസ്റ്റന്റ് പ്രൊഫസറുമായ ലിന്റ പി ജോസഫ് നന്ദിയും അർപ്പിച്ചു. ആദ്യ ദിനത്തിൽ ഭക്ഷണ സംസ്കാരവും വിവരണങ്ങളും എന്ന വിഷയത്തെപ്പറ്റി പാലക്കാട് മേഴ്സി കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസറും റിസർച്ച് ഗൈഡുമായ ഡോ. സി ജി ശ്യാമള സംസാരിച്ചു. ഭക്ഷണം മനുഷ്യാവകാശമാണ് എന്ന വിഷയത്തിൽ കിഡ്നി ഫെഡറേഷൻ ചെയർമാനും ഫൗണ്ടറും ആക്സ് ജനറൽ സെക്രട്ടറിയുമായ ഫാദർ ഡേവിസ് ചിറമൽ പേപ്പർ പ്രസന്റ് ചെയ്തു. വരും ദിനങ്ങളിൽ വിവിധ വിഷയങ്ങളിൽ പ്രമുഖർ വിഷയാവതരണം നടത്തും. മറ്റു യൂണിവേഴ്സിറ്റി കോളേജുകളിലെ നിരവധി വിദ്യാർത്ഥികളും അധ്യാപകരും സെമിനാറിൽ പങ്കെടുക്കുന്നുണ്ട്.