Channel 17

live

channel17 live

കാർളോ ദിവ്യകാരുണ്യ എക്സിബിഷൻ ഉൽഘാടനം ചെയ്തു

മെയ് 19 ന് ഞായറാഴ്ച നടത്തുന്ന ദിവ്യകാരുണ്യ കോൺഗ്രസിന് മുന്നൊരു ക്കമായി ദിവ്യകാരുണ്യ എക്സിബിഷൻ ഇരിഞ്ഞാലക്കുട സെന്റ്. തോമസ് കത്തീഡ്രൽ പള്ളിയങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ഹൊസൂർ രൂപത മെത്രാൻ ബിഷപ്. മാർ സെബാസ്റ്റ്യൻ പൊഴലിപറമ്പിൽ നാട മുറിച്ച് ഉൽഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത ബിഷപ്. മാർ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷത വഹിച്ചു .വികാരി ജനറാൾമാരായ മോൺ. ജോസ് മാളിയേക്കൽ, മോൺ. വിൻസെന്റ് ഈരത്തറ, കത്തീഡ്രൽ വികാരി റവ.ഡോ. ലാസർ കുറ്റിക്കാടൻ, ദിവ്യ കാരുണ്യ കോൺഗ്രസ് കമ്മറ്റി ജനറൽ കൺവീനർ റവ.ഡോ. റിജോയ് പഴയാറ്റിൽ, ജോ. കൺവീനർ ലിംസൺ ഊക്കൻ, ഫാ.ലിജോ കരുത്തി, പബ്ലിസിറ്റി. ജോ കൺവീനർ ടെൽസൺ കോട്ടോളി എന്നിവർ പ്രസംഗിച്ചു. ഫാ. സെബാസ്റ്റ്യൻ അരിക്കാട്ട്, ഫാ. റെനിൽ കാരാത്ര, ഫാ. ലിജോ കരുത്തി, ബിനോയ്, മനു എന്നിവരുടെ നേതൃത്വത്തിൽ മെയ് 15 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ ദിവ്യകാരുണ്യ എക്സിബിഷൻ ഉണ്ടായിരിക്കും പ്രവേശനം സൗജന്യമാണ് വിവിധങ്ങളായ ദിവ്യ കാരുണ്യ അത്ഭുതങ്ങളും ഏവർക്കും പഠിക്കാനും കൂടുതൽ അറിയാനുമുള്ള കാര്യങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നിട്ടുള്ള വിഭിന്നങ്ങളായ സംഭവങ്ങളും ചിത്രങ്ങളും വിഡിയോ പ്രദർശനവുമുള്ള ദിവ്യകാരുണ്യ എക്സിബിഷനിലേക്ക് ഏവർക്കും സ്വാഗതം.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!