ഓണം ഉഷറാക്കാൻ കാർഷിക ചന്ത ആരംഭിച്ചു അന്നമനട ഗ്രാമപഞ്ചായത്തിന്റെ കൃഷിഭവൻ ഓണചന്ത 2024 സെപ്റ്റംബർ 11,12,13,14 തിയതികളിലായി അന്നമനട പഞ്ചായത്ത് ബസ്സ്റ്റാൻ്റിനു സമീപം വച്ചു ആരംഭിച്ചു 61 തരം ഉൽപന്നങ്ങൾ കർഷകരിൽ നിന്ന് സംഭരിച്ചാണ് കാർഷിക ചന്ത നടത്തുന്നത്ഓണചന്തജില്ലാ തല ഉത്ഘാടനം അന്നമനടയിൽ വച്ചു മാള ബ്ലോക്ക് പ്രസിഡന്റ് രേഖ ഷാന്റി ജോസഫ് ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി. വി വിനോദ് ആദ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സിന്ധു ജയൻ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ശോഭന ഗോകുൽ നാഥ്, ബ്ലോക്ക് മെമ്പറ് ഒ സി രവി, സ്ഥിരം സമിതി അധ്യക്ഷൻ മാരായ ടി കെ സതീശൻ, കെ എ ഇഖ്ബാൽ, മഞ്ജു സതീശൻ, വാർഡ് മെമ്പർ മാരായ കെ കെ രവി നമ്പൂതിരി, കെ എ ബൈജു, ടി വി സുരേഷ് കുമാർ ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ അനൂപ് പദ്ധതി വിശദീ കരണം നടത്തി. കൃഷി ഓഫീസർ ഹരി ഗോവിന്ദ് നന്ദി പറഞ്ഞു. വിപണി വിലയെക്കാൾ 30 ശതമാനം വിലക്കുറവിൽ സാധനങ്ങൾ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു. പഞ്ചായത്തിലെ കർഷകരുടെ ഉത്പന്നങ്ങൾ ക്ക് മികച്ച വില നൽകി സ്വരൂപ്പിച്ചാണ് വില്പന നടത്തിയത്.
കാർഷിക ചന്ത ആരംഭിച്ചു
