Channel 17

live

channel17 live

കാർ തടഞ്ഞ് മർദ്ദനം : രണ്ടു പേർ അറസ്റ്റിൽ

ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയും വെള്ളിലംകുന്ന് സ്വദേശിയുമായ ഗുമ്മൻ എന്നു വിളിക്കുന്ന സനീഷ് (26), ഉണ്ണി എന്നു വിളിക്കുന്ന തേറാട്ടിൽ പ്രതീഷ് (35) എന്നിവരെയാണ് റൂറൽ എസ് പി ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി വൈ എസ് പി ടി കെ ഷൈജു, ആളൂർ സർക്കിൾ ഇൻസ്പെക്ടർ കെ സി രതീഷ് എന്നിവർ അറസ്റ്റ് ചെയ്തത്.

ഇരിങ്ങാലക്കുട : മുരിയാട് വെച്ച് യുവാക്കളെ കാർ തടഞ്ഞ് മർദ്ദിച്ച കേസിലെ ഒന്നാം പ്രതിയും, മറ്റൊരു കേസിൽ വാറണ്ടുള്ളയാളും പോലീസിന്റെ പിടിയിൽ.ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയും വെള്ളിലംകുന്ന് സ്വദേശിയുമായ ഗുമ്മൻ എന്നു വിളിക്കുന്ന സനീഷ് (26), ഉണ്ണി എന്നു വിളിക്കുന്ന തേറാട്ടിൽ പ്രതീഷ് (35) എന്നിവരെയാണ് റൂറൽ എസ് പി ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശ പ്രകാരം ഇരിങ്ങാലക്കുട ഡി വൈ എസ് പി ടി കെ ഷൈജു, ആളൂർ സർക്കിൾ ഇൻസ്പെക്ടർ
കെ സി രതീഷ് എന്നിവർ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജൂണിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മദ്യപസംഘം സഞ്ചരിച്ചിരുന്ന കാർ പരാതിക്കാരുടെ കാറിൽ ഇടിച്ചതുമായുണ്ടായ തർക്കത്തിലാണ് മുരിയാട് സ്വദേശികളായ റിജിൻ, സിജോ, ശ്രീനാഥ് എന്നിവർക്ക് മർദ്ദനമേറ്റത്.

മദ്യലഹരിയിലായിരുന്ന പ്രതികൾ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. പ്രതികൾ മറ്റു വാഹനങ്ങൾക്ക് മാർഗ്ഗ തടസ്സമുണ്ടാക്കി കാർ ഓടിച്ചു വരികയായിരുന്നു. ഇവർക്കു പിന്നാലെ കാറിൽ വരികയായിരുന്ന പരാതിക്കാർ ഓവർടേക്ക് ചെയ്തു പോയതിൽ പ്രകോപിതരായ പ്രതികൾ പരാതിക്കാരുടെ കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാറിന്റെ പുറകിൽ ഇടിക്കുകയും, മുന്നിൽ കയറി കാർ കുറുകെയിട്ട് അസഭ്യം പറയുകയും ചെയ്തു.

തുടർന്ന് പ്രതികൾ അക്രമാസക്തരായി മാറുകയായിരുന്നു. റിജിനെയും സിജോയേയും ആക്രമിക്കുന്നതു കണ്ട് പിടിച്ചു മാറ്റാൻ ചെന്നതായിരുന്നു ശ്രീനാഥ് . ആക്രമത്തിൽ ഇയാൾക്കും പരുക്കേറ്റു. ഇവർ ദിവസങ്ങളോളം ചികിത്സയിലായിരുന്നു.

മദ്യത്തിനും ലഹരിക്കും അടിമകളാണ് പ്രതികളെല്ലാം. സനീഷാണ് സംഘത്തിലെ പ്രധാനി. സംഭവ ശേഷം മുങ്ങിയ സനീഷ് മൈസൂർ, പാലക്കാട് ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഇതിനിടെ രഹസ്യമായി നാട്ടിലെത്തിയതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു.

കഴിഞ്ഞ ദിവസം പുലർച്ചെ ഇവർ ഒളിവിൽ കഴിയാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ എസ് ഐ അരിസ്റ്റോട്ടിലും സംഘവും പരിശോധന നടത്തിയിരുന്നു. സനീഷ് കൊലപാതക ശ്രമം അടക്കം ആളൂർ സ്റ്റേഷനിൽ നാലും, കൊടകര സ്റ്റേഷനിൽ ഒന്നും ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 2017ൽ വീട് കയറി ആക്രമിച്ച കേസ്സിൽ അറസ്റ്റ് വാറണ്ട് ഉള്ളയാളാണ് അറസ്റ്റിലായ പ്രദീഷ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ആളൂർ എസ് ഐ പി വി അരിസ്‌റ്റോട്ടിൽ, സീനിയർ സി പി ഒ കെ കെ പ്രസാദ്, ഇ എസ് ജീവൻ, അനിൽകുമാർ, എം ആർ സുജേഷ്, കെ എസ് ഉമേഷ്, ഐ വി സവീഷ്, എസ് ശ്രീജിത്ത്, വിപിൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!