Channel 17

live

channel17 live

കിടപ്പുരോഗികള്‍ക്കായി കുര്‍ബാനയൊരുക്കി

പഴൂക്കര സെന്റ് ജോസഫ്‌സ് പള്ളിയില്‍ ഊട്ടുതിരുനാളിനോടനുബന്ധിച്ച് ഇടവകയില്‍ കിടപ്പുരോഗികള്‍ക്കായി കുര്‍ബാനയൊരുക്കി. വികാരി ഫാ. സോജോ കണ്ണമ്പുഴയുടെ മനസിലുദിച്ച ആശയമാണ് ”കിടക്കയോടെ അള്‍ത്താരക്കരികില്‍” എന്ന ശുശ്രൂഷയ്ക്കു വഴി തെളിയിച്ചത്. ഈസ്റ്റര്‍ ദിനത്തില്‍ ഫാ. സോജോ കണ്ണമ്പുഴ കിടപ്പുരോഗികളെ അവരുടെ വീടുകളില്‍ നേരിട്ടെത്തി സന്ദര്‍ശിച്ചിരുന്നു. അന്ന് പലരും ആഗ്രഹമായി പറഞ്ഞത് പള്ളിയിലെത്തി കുര്‍ബാനയില്‍ പങ്കെടുക്കണമെന്നുള്ളതായിരുന്നു. ഇക്കാര്യം അദ്ദേഹം തിരുനാള്‍ പ്രസുദേന്തിമാരെയും ഇടവകയിലെ കത്തോലിക്ക കോണ്‍ഗ്രസിനെയും അറിയിച്ചു. ഇതേ തുടര്‍ന്ന് ഹൃദയ പാലിയേറ്റീവ് കെയറിന്റെ സഹായത്തോടെ കിടപ്പുരോഗികളെ പള്ളിയിലെത്തി കുര്‍ബാനയില്‍ പങ്കെടുപ്പിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. ഹൃദയ പാലിയേറ്റീവ് കെയര്‍ ഡയറക്ടര്‍ ഫാ. ഷാജു ചിറയത്ത്, ഫാ. റിന്റോ തെക്കിനിയത്ത്, വികാരി ഫാ. സോജോ കണ്ണമ്പുഴ എന്നിവര്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!