കുറ്റിച്ചിറ:കിഴക്കൻ മലയോരമേഖലയിലെ ആദ്യത്തെ ചികിത്സകേന്ദ്രമായി കഴിഞ്ഞ 48 വർഷമായി കുറ്റിച്ചിറയിൽ പ്രവർത്തിച്ച് വരുന്ന കട്ടക്കയം നഴ്സിങ് ഹോം എന്ന സ്ഥാപനത്തിന്റെ ഉടമയും ഡോക്ടറുമായ ജോയ് കട്ടക്കയം കാരുണ്യ സോഷൃൽ വർക്കിങ്ങ് ഗ്രൂപ്പിന്റെ നേത്റ്ത്വത്തിൽ കിടപ്പ് രോഗികളെ ഒരു വർഷമായി വീടുകളിൽ എത്തി ആശ്വസിപ്പിക്കുന്നു.രോഗികൾക്ക് ആവശൃമായ മരുന്നും ഡോക്ടർ ഇതോടൊപ്പം കുറിച്ച് നല്കുന്നു. രോഗികൾക്ക് ആശ്വാസകരമായ ഈ പദ്ധതി തികച്ചും സൗജനൃമാണ്. മരുന്ന് വാങ്ങുവാൻ പോലും പണമില്ലാത്തവരെ ഗ്രൂപ്പ് ഇപ്പോൾ സഹായിച്ച് വരുന്നുണ്ട്.ഗ്രൂപ്പിന്റെ രക്ഷാധികാരി കൂടിയായ ഡോക്ടറോടൊപ്പം പ്രസിഡന്റ് കെ.എം.ജോസ്,ഓമന ജോസ്,ബെന്നി നബേലിൽ,ടി.ടി.ബേബി,റാണി ജോഷി എന്നിവരും ഉണ്ടായിരുന്നു.
കിടപ്പ് രോഗികുളെ ആശ്വസിപ്പിക്കും ഈ ഡോക്ടർ
