സ്നേഹഗിരി: കസോക്കു കരാട്ടെ കായ് ഇന്ത്യയും ഹോളി ചൈൽഡ് ഐ .സി .എസ് .ഇ . സ്നേഹഗിരിയും സംയുക്തമായി സംഘടിപ്പിച്ച കസോക്കു കപ്പ് ഇൻ്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഹോളി ചൈൽഡ് ഐ.സി.എസ്.ഇ. സെൻട്രൽ സ്കൂൾ ഓവർ ഓൾ ചാമ്പ്യൻ മാരായി.
ഹോളി ചൈൽസ് ഐ. സി .എസ് .ഇ . സെൻട്രൽ സ്കൂളിൽ ഏഷ്യൻ മെഡൽ ജേതാവ് ആൻസി സോജൻ ഉത്ഘാടനം ചെയ്തു. റെൻഷി ബെന്നി പി.ടി.യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കസോക്കുകപ്പ് കസോക്കു കരാട്ടെ ക്കായി ഇന്ത്യയുടെ നാഷണൽ ചീഫ് കോച്ച് മധു വിശ്വനാഥ് , സി.ഫ്ലോറൻസ് സി.എം.സി, ഡോ. സി. ലിജോ സി.എം.സി., സെൻസായ് ആൻജൊ കെ. ജോൺ, സാം ജി ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. സെൻസായ് അഖീൽ നാസിം ഏവർക്കും നന്ദി പറഞ്ഞു. തൃശ്ശൂർ എറണാകുളം ജില്ലകളിൽ നിന്നായി 500 ലതികം മത്സരാർത്ഥികൾ പങ്കെടുത്തു.
കിരീടവുമായി ഹോളി ചൈൽഡ് ഐസിഎസ്ഇ സെൻട്രൽ സ്കൂൾ
