എഴുത്തുകാരൻ ഉണ്ണികൃഷ്ണൻ കിഴുത്താണി മുഖ്യ പ്രഭാഷണം നടത്തി. വായനശാലാ സെക്രട്ടറി ടി.പ്രസാദ് സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് കെ.എൻ.സുരേഷ് കുമാർ അധ്യക്ഷം വഹിച്ചു.കുമാരി.വൈഗ സജീവ് വായനാദിന സന്ദേശം വായിച്ചു.കവി ഷിഹാബ്സെഹ്റാൻ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് സി.വി.വാസു എന്നിവർ സംസാരിച്ചു. ലൈബ്രേറിയൻ ഓമനാരാജു നന്ദി പറഞ്ഞു.ഇന്ത്യയിലെ ആദ്യ യുനെസ്കോ സാഹിത്യ നഗരമായി കോഴിക്കോടിനെ പ്രഖ്യാപിച്ചതിൽ യോഗം ആഹ്ളാദം രേഖപ്പെടുത്തി.
കിഴുത്താണി ഗ്രാമീണ വായനശാലയിൽ വയനാപക്ഷാചരണത്തിൻ്റെ ഭാഗമായി പി.എൻ.പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു
