കിഴുപ്പിള്ളിക്കര ഗവൺമെന്റ് നളന്ദ ഹയർ സെക്കൻഡറി സ്കൂളിൽ കെട്ടിട നിർമാണോദ്ഘാടനം സി സി മുകുന്ദൻ എം എൽ എ നിർവഹിച്ചു. കിഫ്ബി ഫണ്ടായ ഒരു കോടി 30 ലക്ഷം രൂപ ഉപയോഗിച്ച് കിലയുടെ പി എം യു സഹകരണത്തോടെയാണ് കെട്ടിടം നിർമിക്കുന്നത്. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഷീന പറയങ്ങാട്ടിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു. അന്തിക്കാട് ബ്ലോക്ക് പ്രസിഡണ്ട് കെ കെ ശശിധരൻ, താന്ന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശുഭാ സുരേഷ്, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് മുഹമ്മദാലി, പഞ്ചായത്ത് മെമ്പർ സി എൽ ജോയ്, പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി ബാലകൃഷ്ണൻ, ടി വി മദനമോഹനൻ, എം കെ ചന്ദ്രൻ, പി കൃഷ്ണനുണ്ണി, എൻ കെ രമേഷ്, വി ആർ സുഗന്ധി, സീനത്ത് പി എ, വി എ അസീസ്, ചന്ദ്രബാബു കെ എസ്, കെ സി ബൈജു, ബിന്ദു രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ എൻ എം എം എസ് ജേതാക്കളായ അസ്സ ഫാത്തിമ, ആഷ്ന ഫാത്തിമ എന്നീ വിദ്യാർത്ഥിനികളെ ആദരിച്ചു.
കിഴുപ്പിള്ളിക്കര ഗവൺമെന്റ് നളന്ദ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമാണോദ്ഘാടനം നടത്തി
