Channel 17

live

channel17 live

കുഞ്ഞിക്കൈകളിൽ ഒരു പിടി നെല്ല്” പതിനാലാം വർഷത്തിലേക്ക്

നടവരമ്പ് ഗവ മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ സ്കൂളിന്റെ സ്വന്തമായുള്ള ഒന്നര ഏക്കർ പാടത്ത് ഞാറുനടീൽ നടത്തി.

ഇരിങ്ങാലക്കുട : നടവരമ്പ് ഗവ മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ സ്കൂളിന്റെ സ്വന്തമായുള്ള ഒന്നര ഏക്കർ പാടത്ത് ഞാറുനടീൽ നടത്തി. കാർഷിക ക്ലബ്ബ്, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം എൻ എസ് എസ് യൂണിറ്റുകൾ, ഹയർ സെക്കന്ററി ഗൈഡ്സ് യൂണിറ്റ്, എസ് പി സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് നെൽകൃഷിയിറക്കുന്നത്.

കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുന്നതിനും കാർഷിക പ്രവർത്തനങ്ങളിൽ താല്പര്യം ഉണ്ടാക്കുന്നതിനും വേണ്ടി അധ്യാപകരുടെയും പി ടി എ യുടെയും സഹകരണത്തോടെ കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെയാണ് നെൽകൃഷി നടത്തുന്നത്. മട്ടത്രിവേണി ഇനം നെൽവിത്താണ് ഈ വർഷം കൃഷി ചെയ്യുന്നത്.

കാർഷിക പരിപാലനത്തിനുള്ള മാർഗ നിർദേശങ്ങൾ നടവരമ്പ് സീഡ് ഫാമിലെ ഉദ്യോഗസ്ഥനായ സുനികുമാർ കുട്ടികൾക്‌ നൽകി വരുന്നു. ഞാറുനടീൽ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡണ്ട് ഗീതാഞ്ജലി ബിജു, പ്രിൻസിപ്പാൾ എം കെ പ്രീതി , ഹെഡ്മിസ്ട്രസ് ഒ ആർ ബിന്ദു, വി എച്ച് എസ് സി പ്രിൻസിപ്പാൾ പി എസ് ബസന്ത്, എൻ എസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ എസ് സുമ, എസ് ഷമീർ, ഗൈഡ് ക്യാപ്റ്റൻ സ്വപ്ന, ഷീബ ജയചന്ദ്രൻ, ബിജി എന്നിവർ പങ്കെടുത്തു. കാർഷിക ക്ലബ്ബ് കോർഡിനേറ്റർ സി ബി ഷക്കീല. പരിപാടിക്ക് നേതൃത്വം നൽകി.

https://youtube.com/@channel17in

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!