Channel 17

live

channel17 live

“കുടിവെള്ളക്ഷാമം പരിഹരിക്കണം”കെ.പി.എം.എസ്

അഷ്ടമിച്ചിറ :കെ പി എം എസ് 2129 ആനപ്പാറ ശാഖ വാർഷിക സമ്മേളനം കെ. പി. എം. എസ് മാളയൂണിയൻ ഖജാൻജി പി സി സുബ്രൻ ഉൽഘാടനം ചെയ്തു.ശാഖ പ്രസിഡന്റ്‌ ടി.എം.സതീശൻ അധ്യക്ഷത വഹിച്ചു ശാഖ സെക്രട്ടറി മല്ലിക സന്തോഷ്‌ റിപ്പോർട്ടും, ഖജാൻജി ഷാനി അഭിലാഷ് വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു യൂണിയൻ പ്രസിഡന്റ്‌ കെ സി സുബ്രൻ സെക്രട്ടറി .വിനയൻ മംഗലപ്പിള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ആനപ്പാറ മേഖലയിൽ മാസത്തിൽ രണ്ട് തവണ മാത്രം കുടിവെള്ളം വരുന്നത് കൊണ്ട് പ്രാഥമികകാര്യങ്ങൾ പോലും, നിർവ്വഹിക്കുവാൻ വെള്ളം കിട്ടാത്ത അവസ്ഥയാണ്. ശാശ്വത പരിഹാരം കാണണമെന്ന് അധികാരികളോട് ശാഖ സമ്മേളനം ആവശ്യപെട്ടു പുതിയ ഭാരവാഹികളായി.
ടി. എം.സതീശൻ (പ്രസിഡന്റ്‌ )
മല്ലിക സന്തോഷ്‌ (സെക്രട്ടറി )
ഷാനി അഭിലാഷ് (ഖജാൻജി )എന്നിവരെ തെരെഞ്ഞെടുത്തു .

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!