Channel 17

live

channel17 live

കുടിവെള്ള ടാങ്കും വയോജനങ്ങള്‍ക്കുള്ള കട്ടിലും വിതരണം ചെയ്തു

കയ്പമംഗലം ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള കുടിവെള്ള ടാങ്കും വയോജനങ്ങള്‍ക്കുള്ള കട്ടിലും വിതരണം ചെയ്തു. കുടിവെള്ള ടാങ്കിന്റെയും പട്ടികജാതി വയോജനങ്ങള്‍ക്കുള്ള കട്ടിലിന്റെയും വിതരണോദ്ഘാടനം കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി നിര്‍വഹിച്ചു.

2023-2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 46 പേര്‍ക്കാണ് കുടിവെള്ള ടാങ്ക് നല്‍കിയത്. 42 വയോജനങ്ങള്‍ക്ക് കട്ടിലും വിതരണം ചെയ്തു. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി ഉല്ലാസ്, വാര്‍ഡ് മെമ്പര്‍ സൈനുല്‍ ആബ്ദീന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!