Channel 17

live

channel17 live

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങൾക്ക് ബൾക്ക് വായ്പയായി 3 കോടി രൂപയുടെ വിതരണം

അങ്കമാലി നഗരസഭയിലെ അഗതി രഹിത കേരളം പദ്ധതി ഗുണഭോക്താക്കൾക്ക് ഭവന നിർമ്മാണ ധനസഹായത്തിന്‍റെ ആദ്യ ഗഡു വിതരണവും മികച്ച കുടുംബശ്രീ സംരംഭകരെ ആദരിക്കലും കുടുംബശ്രീ സംസ്ഥാന എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ ഐ എ എസ് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങൾക്ക് ബൾക്ക് വായ്പയായി 3 കോടി രൂപയുടെ വിതരണം സംസ്ഥാന വനിത വികസന കോർപ്പറേഷൻ ഡയറക്ടർ ടി വി അനിതയും നിർവ്വഹിച്ചു.

യോഗത്തില്‍ നഗരസഭാ ചെയർമാൻ അഡ്വ.ഷിയോപോൾ അധ്യക്ഷത വഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സനും മെട്രോപൊളിറ്റൻ ആസൂത്രണ സമിതി അംഗവുമായ സിനി മനോജ് സ്വാഗതം ആശംസിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർമാന്മാരായ ഷൈനി മാർട്ടിൻ, പോൾ ജോവർ, മനു നാരായണൻ, ലക്സി ജോയി, ജിത ഷിജോയ് എന്നിവരും എല്‍.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ ടി വൈ ഏല്യാസ്, ബി.ജെ.പി പാർലമെന്‍ററി പാർട്ടി ലീഡർ എ വി രഘു, മുൻ ചെയർമാൻ മാത്യൂ തോമസ്, നഗരസഭ സെക്രട്ടറി ജെയിൻ വർഗ്ഗീസ് പാത്താടൻ, കുടുംബശ്രീ മെമ്പർ സെക്രട്ടറി പ്രകാശ് സഖറിയ, ശശി പി ഗ്രീൻ അംബാസിഡർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!