Channel 17

live

channel17 live

കുടുംബശ്രീ തിരികെ സ്കൂൾ ക്യാമ്പയിന് ചാലക്കുടിയിൽ തുടക്കമായി

നഗരസഭ ചെയർമാൻ ശ്രീ. എബി ജോർജ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ബഹു. ചാലക്കുടി MLA ശ്രീ.സനീഷ് കുമാർ ജോസഫ് ഫ്ലാഗ് ഓഫ്‌ ചെയ്ത് ഉത്ഘാടനം നിർവ്വഹിച്ചു.

25 വർഷം പിന്നിട്ട കുടുംബശ്രീ സംഘടനാ സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും, പുതിയ കാലത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി നൂതന പദ്ധതികൾ ഏറ്റെടുക്കാൻ പ്രാപ്തമാക്കുന്നതിനുവേണ്ടി വിദ്യാഭ്യാസ വകുപ്പിന്റെ ഭൗതിക സഹായത്തോടെ കുടുംബശ്രീ നടപ്പിലാക്കുന്ന കുടുംബശ്രീ ശാക്തീകരണ പരിപാടിയായ ‘തിരികെ സ്കൂളിൽ’ എന്ന ക്യാമ്പയിന് ചാലക്കുടിയിൽ തുടക്കമായി. ചാലക്കുടി നഗരസഭ കുടുംബശ്രീ- ‘ തിരികെ സ്കൂളിൽ’ ക്യാമ്പയിൻ ബഹു.നഗരസഭ ചെയർമാൻ ശ്രീ. എബി ജോർജ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ബഹു. ചാലക്കുടി MLA ശ്രീ.സനീഷ് കുമാർ ജോസഫ് ഫ്ലാഗ് ഓഫ്‌ ചെയ്ത് ഉത്ഘാടനം നിർവ്വഹിച്ചു. CDS ചെയർപേഴ്സൺ ശ്രീമതി. സുബി ഷാജി സ്വാഗതം പറഞ്ഞ പരിപാടിയിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെർയർമാൻമാർ ശ്രീ. ജോർജ് തോമസ്, ശ്രീമതി. സൂസി സുനിൽ, ശ്രീ. ദിപു ദിനേശ്, കൗൺസിലർമാർ നിത പോൾ, വത്സൻ ചമ്പക്കര, ശ്രീദേവി, റോസി ലാസർ , K.V പോൾ ,CDS വൈസ് ചെയർപേഴ്സൺ ജോമോൾബാബു, CDS കൺവീനർമാർ, CDS മെബർ സെക്രട്ടറി, CDS അക്കൗണ്ടന്റ്, NULM സിറ്റി മിഷൻ മാനേജർ, കമ്മ്യൂണിറ്റി ഓർഗനൈസർ ,CDS മെബർമാർഎന്നിവർ പങ്കെടുത്തു. പരമ്പരാഗത പരിശീലന പരിപാടിയിൽ നിന്നും വ്യത്യസ്തമായി സ്കൂളിലേയ്ക്ക് തിരികെ ചെല്ലുന്ന രീതിയാണ് ഈ ബൃഹദ് പരിശീലനത്തിൽ അവലംബിച്ചിരിക്കുന്നത്. ഇതുവഴി മുഴുവൻ അയൽക്കൂട്ടാംഗങ്ങളുടെയും പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കുന്നതിന് ലക്ഷ്യമിടുന്നു.

2023 ഒക്ടോബർ 1 മുതൽ 2023 ഡിസംബർ 10 വരെ ഒഴിവ് ദിവസങ്ങളിൽ സ്കൂളുകൾ പ്രയോജനപ്പെടുത്തിയാണ് ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. രാവിലെ 9.30-ന് ആരംഭിച്ച് വൈകുന്നേരം 4.30 അവസാനിക്കുന്ന പഠന പ്രക്രിയയാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഒക്ടോബർ 1 മുതൽ ഡിസംബർ 10 വരെയുള്ള അവധി ദിനങ്ങളിൽ മുഴുവൻ അയൽക്കൂട്ട അംഗങ്ങളും വിദ്യാലയത്തിൽ ഒത്തുചേരുന്ന പഠന പ്രക്രിയയാണ് വിഭാവനം ചെയ്തിരിക്കുന്നത്.
നഗരസഭ CDS ലെ 406 അയൽക്കൂട്ടങ്ങളിൽ നിന്നും 6090 അയൽക്കൂട്ട അംഗങ്ങളാണ് തിരികെ സ്കൂളിൽ വരും ദിവസങ്ങളിൽ എത്തിചേരുന്നത്. പരിശീലനം ലഭിച്ച 17 റിസോഴ്സ് പേഴ്സൺ മാരാണ് 5 വിഷയങ്ങളിൽ ക്ലാസുകൾ നയിക്കുന്നത്.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!