തൃശ്ശൂർ ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള ചെറുകിട സംരംഭങ്ങളുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി അസിസ്റ്റൻറ് കളക്ടർ കാർത്തിക് പാണിഗ്രാഹിയുടെ നേതൃത്വത്തിലുള്ള സംഘം വിവിധ ഇടങ്ങളിൽ സന്ദർശനം നടത്തി.
തൃശ്ശൂർ ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള ചെറുകിട സംരംഭങ്ങളുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി അസിസ്റ്റൻറ് കളക്ടർ കാർത്തിക് പാണിഗ്രാഹിയുടെ നേതൃത്വത്തിലുള്ള സംഘം വിവിധ ഇടങ്ങളിൽ സന്ദർശനം നടത്തി. പുത്തൂർ ഗ്രാമപഞ്ചായത്തിലെ ഭൂമിക ഹെർബൽ പ്രോഡക്റ്റ്, കാര്യാട്ട് ഡ്രൈ മിക്സ് പ്രോഡക്റ്റ്സ്, ജനകീയ ഹോട്ടൽ എന്നിവയും കൊടകര പഞ്ചായത്തിലെ ലക്ഷ്യ ടൈലറിംഗ് യൂണിറ്റ്, കുടുംബശ്രീ ഷോപ്പി, ദീപം പോട്ടറി യൂണിറ്റ് എന്നിവയും സന്ദർശിച്ചു. തൊഴിലിടങ്ങളിലെ സാഹചര്യങ്ങളും പ്രവർത്തനങ്ങളും സംഘം വിലയിരുത്തി. ചെറുകിട സംരംഭങ്ങൾ നയിക്കുന്ന കുടുംബശ്രീ പ്രവർത്തകരുമായി ആശയവിനിമയം നടത്തി. കുടുംബശ്രീ അസി. മിഷൻ കോഡിനേറ്റർ പ്രസാദ് കെ കെ, ബ്ലോക്ക് കോർഡിനേറ്റർമാരായ ചിത്ര എം എ, ഓജസ് എന്നിവർ ഒപ്പം ഉണ്ടായിരുന്നു.