Channel 17

live

channel17 live

കുടുംബശ്രീ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു

മുരിയാട് ഗ്രാമപഞ്ചായത്തിലെ 100 ദിന പരിപാടിയുടെ ഭാഗമായി ഊരകം ഈസ്റ്റ് 10-ാം വാര്‍ഡിലെ സേവാഗ്രാം ഗ്രാമകേന്ദ്രത്തില്‍ കുടുംബശ്രീയുടെ ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള 12 സേവനങ്ങളാണ് ആദ്യ ഘട്ടത്തില്‍ സാധ്യമാവുക. ഈവനിങ് കൗണ്ടര്‍ എന്ന രീതിയിലാണ് പ്രവര്‍ത്തനം ക്രമീകരിച്ചിട്ടുള്ളത്.

പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ.ചിറ്റിലപ്പിള്ളി കുടുംബശ്രീ ഹെല്‍പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ വൈസ് ചെയര്‍പേഴ്‌സണ്‍ രൂപ സൂരജ് അധ്യക്ഷയായി. എ ഡി എസ് സെക്രട്ടറി വാസന്തി അനില്‍കുമാര്‍, കുടുംബശ്രീ പ്രവര്‍ത്തകരായ നീന സലീഷ്, പിങ്കി രജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!