Channel 17

live

channel17 live

കുട്ടികളുടെ പാര്‍ലമെന്റില്‍ ആവശ്യങ്ങള്‍ ഉന്നയിച്ച് വിദ്യാര്‍ത്ഥികള്‍

മുരിയാട് പഞ്ചായത്തില്‍ കുട്ടികളുടെ പാര്‍ലമെന്റ് നടന്നു. വിദ്യാര്‍ത്ഥികള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചു. നിര്‍ദ്ദേശങ്ങളില്‍ 12 ല്‍പ്പരം ആവശ്യങ്ങള്‍ക്ക് പഞ്ചായത്ത് സമിതി അംഗീകരം നല്‍കി. എല്ലാ വിദ്യാലയങ്ങളിലും ടോയ്ലറ്റ് ബ്ലോക്കുകള്‍, പത്തിടങ്ങളില്‍ ബോട്ടില്‍ ബൂത്ത്, വിദ്യാലയങ്ങളില്‍ മാലിന്യ ശേഖരണ സംവിധാനം (കളക്ടേഴ്‌സ് അറ്റ് സ്‌കൂള്‍), പഞ്ചായത്തടിസ്ഥാനത്തില്‍ സെല്‍ഫ് ഡിഫന്‍സ്, ഫുട്‌ബോള്‍, ചെസ്സ്, നീന്തല്‍, കലാ പരിശീലനം, വിദ്യാലയങ്ങളില്‍ കുട്ടി പച്ചക്കറിത്തോട്ടം, വലിച്ചെറിയല്‍ വിമുക്ത തെരുവുകള്‍ക്ക് ഡിജിറ്റല്‍ ട്രാക്കിംഗ് സംവിധാനം, വിദ്യാലയങ്ങളില്‍ ആരോഗ്യ സദസ്സുകള്‍, ലഹരി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് പഞ്ചായത്ത് അംഗീകരിക്കപ്പെട്ട പദ്ധതികള്‍. ഏകദേശം 50 ലക്ഷം രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്. പ്രഖ്യാപിച്ച പദ്ധതികള്‍ ഫെബ്രുവരി 3 മുതല്‍ ആരംഭിക്കകയും ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കുട്ടികള്‍ക്ക് ഉറപ്പുനല്‍കി. മറ്റ് നിര്‍ദ്ദേശങ്ങള്‍ പഠിച്ചതിനു ശേഷം പരിഗണിക്കാമെന്നും കുട്ടികളെ അറിയിച്ചു.

ജില്ലാ പഞ്ചായത്ത് തദ്ദേശസമേതം എന്ന പരിപാടിയുടെ ഭാഗമായാണ് കുട്ടികളുടെ പാര്‍ലമെന്റ് മുരിയാട് ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നത്. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനുവേണ്ടി അവരുടെ ആവശ്യങ്ങള്‍, അഭിപ്രായങ്ങള്‍, പദ്ധതികള്‍ എന്നിവ കൂട്ടായ ചര്‍ച്ചയിലൂടെ കണ്ടെത്തി ത്രിതല പഞ്ചായത്തിന്റെ മുമ്പാകെ അവതരിപ്പിക്കുന്ന ജനാധിപത്യ പരിപാടിയില്‍ മുരിയാട് പഞ്ചായത്തിലെ 17 വാര്‍ഡുകളില്‍ നിന്നായി കുട്ടികളും അധ്യാപകരും ജനപ്രതിനിധികളും പങ്കെടുത്തു. കോര്‍ഡിനേറ്റര്‍ പി.എസ് സാഹിബ പദ്ധതി വിശദീകരണം നടത്തി. കുട്ടികള്‍ ഏഴു ഗ്രൂപ്പുകളായി തിരിഞ്ഞ് പല വിഷയങ്ങളില്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ഓരോ ഗ്രൂപ്പില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ടു കുട്ടികള്‍ വീതം അവരുടെ കണ്ടെത്തലുകളുടെ അവതരണം നടത്തി. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

ജില്ലാതല കലോത്സവ ജേതാവ് കെ.ജി ഗൗരികൃഷ്ണ കുട്ടികളുടെ പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്തു. എ.ജി ഗായത്രി അധ്യക്ഷത വഹിച്ചു. കെ.ജെ ആര്‍ദ്ര സ്വാഗതം ആശംസിച്ച ചടങ്ങില്‍ മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി, വൈസ് പ്രസിഡന്റ് രതി ഗോപി, ക്ഷേമ കാര്യ സ്റ്റാന്‍ിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സരിത സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.യു വിജയന്‍, തോമാസ് തൊകലത്ത്, എ.എസ് സുനില്‍കുമാര്‍, ശ്രീജിത്ത് പട്ടത്ത്, സേവ്യര്‍ ആളൂക്കാരന്‍ എന്നീ മെമ്പര്‍മാര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!