ഉദ്ഘാടനം മേലഡൂർ പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് നിർവഹിച്ചു.
ബാല സൗഹൃദ പഞ്ചായത്തായ അന്നമനടയിൽ കുട്ടിക്കൂട്ടം കൃഷിയിലേക്ക് പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ 19 അംഗന വാടികളിലാണ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത് കുട്ടികളിൽ കൃഷിയെക്കുറിച്ച് അവബോധം ഉണ്ടാകുന്നതിനും വിഷരഹിത മായ ആഹാരം കുട്ടികൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെയും നടപ്പാക്കുന്ന കുട്ടിക്കൂട്ടം കൃഷിയിലേക്ക് എന്ന പദ്ധതിയുടെ പഞ്ചായത്ത്‌തല ഉദ്ഘാടനം മേലഡൂർ പഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് നിർവഹിച്ചു.ചെടിച്ചട്ടി, പച്ചക്കറി തൈ, വളം എന്നിവ അംഗൻവാടികളിലേക്ക് വിതരണം ചെയ്തു. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സതീശൻ അധ്യക്ഷ ആയി. സവിത സ്വാഗതം പറഞ്ഞു. പി കെ മോഹനൻ എം സി പോൾ എന്നിവർ ആശംസകൾ അർപ്പിച്ചു.