ഒരു വട്ടം കൂടി 2024 ന്റെ ഭാഗമായി OSA യുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി നാടക കളരി എ യു പി എസ് തുമ്പൂരിൽ നടന്നു.OSA പ്രതിനിധി വിജയരാഘവന്റെ അധ്യക്ഷതയിൽ ചേർന്ന സ്കൂൾ പ്രധാനാധ്യാപിക റീന ടീച്ചർ സ്വാഗതം ആശംസിച്ചു. പൂർവി വിദ്യാർത്ഥി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. അനിത ടീച്ചർ, അഭി തുമ്പൂർ എന്നിവർ ആശംസകൾ നേർന്നു.
കുട്ടികളിൽ നാടകകലയിൽ അഭിരുചി വളർത്തുന്നതിനും, സഭാകമ്പം ഒഴിവാക്കുന്നതിനും സഹായകമായ നാടക കളരിക്ക് നാടക പ്രവർത്തകനും, ടെലിവിഷൻ താരവുമായ പുല്ലൂർ ചമയം നാടകവേദിയിലെ രെഞ്ചു കാർത്യായനി ആണ് നേതൃത്വം നൽകിയത്.കുട്ടികൾക്ക് രസകരമായ അനുഭവം സമ്മാനിച്ച പരിപാടിയിൽ ലാലു അയ്യപ്പങ്കാവ് നന്ദി രേഖപ്പെടുത്തി.