വെള്ളാങ്ങല്ലൂർ പഞ്ചായത്ത് 2024 -25 ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ലക്ഷം രൂപ വകയിരുത്തി കുട്ടികൾക്കുള്ള നീന്തൽ പരിശീലനം കരൂപ്പടന്ന പെഴുംകാട് ഗോതമ്പു കുളത്തിൽ ആരംഭിച്ചു. പരിശീലന പരിപാടി ഇരിഞ്ഞാലക്കുട സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് നിഷ ഷാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഫസ്ന റിജാസ്, സ്ഥിരം സമിതി അദ്ദ്യക്ഷന്മാരായ ജിയോ ഡേവിസ്, സിന്ധു ബാബു, ഷീല സജീവൻ മെമ്പർമാരായ മുകേഷ് എം എം, സദഖത്തുള്ള കെ.എ, മോഹനൻ വി.പി, ടി കെ ഷറഫുദ്ധീൻ,എം എച്ച് ബഷീർ, സുജന ബാബു,കെ കൃഷ്ണകുമാർ, നസീമ നാസർ,സിൽജ ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. 100 കുട്ടികൾക്ക് 10 ദിവസമാണ് പരിശീലനം. കഴിഞ്ഞ വർഷവും 80 കുട്ടികൾക്ക് വെള്ളാങ്ങല്ലൂർ അമ്മാറ്റുകുളത്തിൽ പരിശീലനം നൽകിയിരുന്നു.
കുട്ടികൾക്ക് നീന്തൽ പരിശീലനവുമായി വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്
