പുത്തൻചിറ ഗവ. യു.പി.സ്കൂളിലെ കുട്ടികൾക്ക് 15 സൈക്കിളുകളുടെ വിതരണോദ്ഘാടനം കൊടുങ്ങല്ലൂർ എം.എൽ.എ അഡ്വ. വി. ആർ. സുനിൽകുമാർ നിർവ്വഹിച്ചു.ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് 15 വർഷ ലോംഗ് സർവീസ് പൂർത്തിയാക്കിയ അധ്യാപിക രമണി. ഇ. ആർ, കുട്ടിക്കർഷകൻ വേദിക്ക് നമ്പൂതിരി, ഇ-ഗ്രാന്റ് തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത പാർഥിവ്. പി.എസ്. എന്നീ കുട്ടികളെയും ആദരിച്ചു.പുത്തൻചിറ പഞ്ചായത്ത് പ്രസിഡണ്ട് റോമി ബേബി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപിക സുനിത. എൻ.എസ്., പി.ടി.എ. പ്രസിഡണ്ട് യൂസഫ്.കെ.കെ, മാതൃസംഘം പ്രസിഡണ്ട് വിജിത ദിലീപ്, വാർഡംഗം ജിസ്മി സോണി, രജിത സന്തോഷ്, എം.പി. സോണി, സുവർണ കെ.എസ്, രമണി.ഇ.ആർ എന്നിവർ സംസാരിച്ചു. പുത്തൻചിറയിലെ വാറുണ്ണി അമ്പൂക്കൻ ആണ് സൈക്കിൾ സ്പോൺസർ ചെയ്തത്.
കുട്ടികൾക്ക് സൈക്കിൾ വിതരണവും ആദരവും നടത്തി
