പ്രസിഡന്റ് അഡ്വ. ആതിര ദേവരാജൻ ഉൽഘാടനം നിർവഹിച്ചു.
അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് വെറ്റിലപ്പാറ കുടുംബരോഗ്യകേന്ദ്രം – വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിവിധ ഡിപ്പാർട്മെന്റുകൾ സന്നദ്ധ സംഘടനകൾ എന്നിവർ സംയോജിപ്പിച്ചു കൊണ്ട് വിദ്യാർത്ഥികൾക്ക് മികച്ച ആരോഗ്യ മാനസിക സാമൂഹിക വിദ്യാഭ്യാസം നൽകുക, സാമൂഹിക പ്രതിബദ്ധത വളർത്തിയെടുക്കുക എന്ന ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിനു വേണ്ടി ‘ കുട്ടി ഡോക്ടർ ‘ എന്ന സംരംഭത്തിന് പഞ്ചായത്തിൽ തുടക്കം കുറിച്ചു.പാർശ്വവൽക്കരിക്കപ്പെട്ട കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ട് വരുന്നതിനു തൃശൂർ ജില്ലയിലെ തന്നെ ആദ്യത്തെ പ്രോഗ്രാമാണിത് വെറ്റിലപ്പാറ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന പഞ്ചായത്ത് തല പരിപാടിയിൽ വൈസ് പ്രസിഡണ്ട് ശ്രീമതി സൗമിനി മണിലാൽ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അഡ്വ. ആതിര ദേവരാജൻ ഉൽഘാടനം നിർവഹിച്ചു. ജില്ല മെഡിക്കൽ ഓഫീസർ ഡോ. ശ്രീദേവി ടി പി ലോഗോ പ്രകാശനവും മുഖ്യ പ്രഭാഷണവും നടത്തി. മുഖ്യ മുഖ്യാതിഥികളായി ശ്രീ. ജെനീഷ് പി ജോസ് ജില്ല പഞ്ചായത്ത് മെമ്പർ , ചാലക്കുടി ഉപജില്ല എഡ്യൂക്കേഷൻ ഓഫീസർ ശ്രീമതി അമ്പിളി കെ വി എന്നിവർ സന്നിഹിതരായിരുന്നു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ റിജേഷ് കെ കെ പരിപാടിക്ക് സ്വാഗതവും വെറ്റിലപ്പാറ കുടുംബാരോഗ്യ മെഡിക്കൽ ഓഫീസർ ഡോ. പ്രശാന്ത് മാത്യു വിഷയാവ തരണവുംനടത്തി. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി അഷിത രമേശ്, ബ്ലോക്ക് മെമ്പർ ശ്രീമതി ഷാന്റി ജോസഫ്, വാർഡ് മെമ്പർമാരായ ശ്രീമതി സനീഷ ഷെമി, ശ്രീ. ജയചന്ദ്രൻ കെ എം ആയുർവേദ ഡോ. ജെസ്ലിൻ ജോസ്, ഹോമിയോ ഡോ. നീതു വേണുഗോപാൽസ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ജിജിമോൻ എം കെ അതിരപ്പിള്ളി റോട്ടറി ക്ലബ് സെക്രട്ടറി ശ്രീ. ലിജോ മത്തായി, ശ്രീ ജോബി എം ജെ റൊട്ടറി ക്ലബ് പ്രോഗ്രാം കൺവീനർ, ICDS സൂപ്പർവൈസർ ശ്രീമതി ജിംസി സി ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി ലിസ്സി എൻ എൽ നന്ദി പ്രകാശിപ്പിച്ചു.