Channel 17

live

channel17 live

കുണ്ടുകുഴിപ്പാടം എസ്.എൻ.യു.പി സ്കൂളിൽ അവധിക്കാല ഫുട്‌ബോൾ പരിശീലനം ആരംഭിച്ചു

ചാലക്കുടി:കുണ്ടുകുഴിപ്പാടം ശ്രീനാരായണ അപ്പർ പ്രൈമറി സ്കൂളിൽ 12വയസ്സിനു താഴെ ഉള്ള കുട്ടികൾക്കായി നടത്തുന്ന ഒരു മാസത്തെ ഫുട്‌ബോൾ പരിശീലന ക്യാമ്പ് കോടശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. പി. ജെയിംസ് ഒരു സൂപ്പർ കിക്കോടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ടി. കെ. മനോഹരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ്‌മിസ്ട്രസ് ഗീത. എൻ. ഗോപിനാഥ്,എസ്. ഡി. സി. ചെയർമാൻ പി. സി. മനോജ്‌, സുഭാഷിണി സുധാകരൻ, പി.ടി.എ.വൈസ് പ്രസിഡൻറ് പ്രവിത സുധീഷ്,കോച്ച് എം.എസ് സുജിത് (എ.ഐ.എഫ്.എഫ്) ,കെ. എം. അനിലാഷ് എന്നിവർ പ്രസംഗിച്ചു.

https://www.youtube.com/@channel17.online

Leave a Comment

Your email address will not be published. Required fields are marked *

error: Content is protected !!