ഹക്കീം ഇക്ബാൽ സമരം ഉദ്ഘാടനം ചെയ്തു.
മാള: മാള ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിലെ ഗുരുതരമായ വീഴ്ചകൾ അടിയന്തിരമായി പരിഹരിക്കണമെന്നും ആഴ്ചയിലൊരിക്കലെങ്കിലും കുടിവെള്ളമെത്തിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് അബി പ്രസാദ് മാള പഞ്ചായത്തിലെ ജലനിധി ഓഫീസിനുമുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി.
ഹക്കീം ഇക്ബാൽ സമരം ഉദ്ഘാടനം ചെയ്തു .എ.എഅഷ്റഫ് , ശോഭന ഗോകുൽനാഥ്, സോയ് കോലഞ്ചേരി,ടി.കെ.ജിനേഷ് , ഇ. ജെ.ഷിൻറോ, യം.സി.വിനയൻ, പി.ആർ.ജിനേഷ്,മിഥുൻ ജോസ് , എന്നിവർ പ്രസംഗിച്ചു.